മുംബൈ: അംബാനി കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥികൂടിയെത്തി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനായ ആകാശിനും ശ്ലോക മെഹ്ത്തയ്ക്കും രണ്ടാമത് കുഞ്ഞ് ജനിച്ചു. ഇന്നലെയാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. അംബാനിയുടെ മക്കളുടെ സുഹൃത്തും രാജ്യസഭാ എം പിയുമായ പരിമൽ നത്വാനിയുടെ മകനുമായ ധൻരാജ് നത്വാനിയാണ് ആകാശിനും ശ്ലോകയ്ക്കും കുഞ്ഞ് ജനിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
2019 മാർച്ചിലായിരുന്നു ആകാശിന്റെയും ശ്ലോകയുടെയും വിവാഹം നടന്നത്. ദമ്പതികൾ 2020ൽ ആദ്യ കുഞ്ഞിനെ വരവേറ്റു. പൃത്വി ആകാശ് അംബാനിയെന്നാണ് മകന്റെ പേര്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് രണ്ടാമതും ഗർഭിണിയാണെന്ന വിവരം ശ്ലോക മെഹ്ത്ത പരസ്യമാക്കിയത്. ഗർഭകാലത്തെ ശ്ലോകയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.