ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ വീട്ടിലേയും ഓഫീസിലേയും സുരക്ഷ വർദ്ധിപ്പിച്ചിരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദോവലിനെ അപായപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായുള്ള ജെയ്ഷ് തീവ്രവാദിയുടെ വെളിപ്പെടുത്തിനെ തുടന്നാണിത്. സർദാർ പട്ടേൽ ഭവനും രാജ്യ തലസ്ഥാനത്തെ മറ്റു ഉന്നത കേന്ദ്രങ്ങളിലും രഹസ്യാന്വേഷണം നടത്തിയിരുന്നുവെന്നാണ് ജെയ്ഷെ മുഹമ്മദ് തീവ്രവാദി വെളിപ്പെടുത്തിയത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-12-feb-2021/
2016 ലെ ഉറി സർജിക്കർ സ്ട്രൈക്കിനും, 2019 ബാലാകോട്ട് അക്രമണത്തിനും ശേഷം പാകിസ്ഥാ൯ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊരാളാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന വ്യക്തികളിലൊരാളായ ദോവൽ. എ൯. എസ്. എ ക്കെതിരെ ഉണ്ടായേക്കാവുന്ന ഭീഷണി സംഭവിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും മറ്റു സുരക്ഷാ ഏജ൯സികൾക്കും വിവരം കൈമാറിയിട്ടുണ്ട്. അജിത് ദോവലിന്റെ ഓഫീസിൽ വിശദമായ ഭൂദേശപരിശോധന നടത്തിയെന്ന വിവരം ജെയ്ഷ്
തീവ്രവാദിയെന്ന് സംശയിക്കുന്ന ഹിദായതുള്ളാ മാലികിനെ ചോദ്യം ചെയ്ത അവസരത്തിലാണ് ലഭിച്ചതെന്ന് ഡൽഹിയിലെയും ശ്രീനഗറിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരി 6 നാണ്ഷോപ്പിയാനിൽ വെച്ച് മാലിക്ക് അറസ്റ്റിലായത്. ജമ്മുവിലെ ഗംഗ്യാൽ പോലീസ് സ്റ്റേഷനിൽ യു എ പി എ (ദേശ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) പ്രകാരം കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ജെയ്ഷിന്റെ പോഷക സംഘടനയായ ലശ്കരെ മുസ്ഥഫയുടെ തലവനാണ് ഹിദായതുള്ളാ മാലിക്. മാരകായുധങ്ങളും അദ്ദേഹത്തിന്റെ കൈവശത്തു നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.