ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എസ്സിഒ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പാക് പ്രതിനിധി ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ്പ് യോഗത്തില്‍ ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്കിടയാക്കിയത്. റഷ്യയാണ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലയുടെ സുരക്ഷയായിരുന്നു അജണ്ട. എന്നാൽ പാകിസ്താൻ പ്രതിനിധി ഡോ. മൊയിദ് യൂസഫ് എത്തിച്ച ഭൂപടം കണ്ടപ്പോൾ, അജിത് ഡോവൽ എതിർപ്പ് ഉന്നയിച്ചു. എന്നാൽ മാപ്പ് നീക്കംചെയ്യാൻ പാകിസ്താൻ പക്ഷം വിസമ്മതിച്ചപ്പോൾ, അംഗരാജ്യങ്ങൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം അറിയിച്ച ശേഷം അജിത് ഡോവൽ യോഗത്തിൽ നിന്ന് വിട്ടു നിന്നു.


