ന്യൂഡൽഹി: നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഭർത്താവ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും രോഗം സ്ഥിരീകരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഐശ്വര്യക്കും മകൾക്കും രോഗം കണ്ടെത്തിയത്.
ബാക്കി കുടുംബാംഗങ്ങളായ ജയ ബച്ചൻ, ശ്വേത ബച്ചൻ നന്ദ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവർ കോവിഡ് -19 നെഗറ്റീവ് ആണ്. ശനിയാഴ്ച രാത്രി അമിതാഭ് ബച്ചൻ തന്റെ അസുഖത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തി. മിനിറ്റുകൾക്ക് ശേഷം അഭിഷേകും കൊറോണ വൈറസിന് പോസിറ്റീവ് ആയതായി പറഞ്ഞു. അച്ഛൻ-മകൻ ഇരുവരെയും ഇപ്പോൾ മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.