കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്ര ചെയ്യാനായി ഗൾഫ് ടിക്കറ്റുമായി എത്തിയ രേഷ്മയും അവരുടെ 2 കുട്ടികൾക്കും യാത്ര നിഷേധിച്ചതായി ഇവർ ആരോപിച്ചു.
കൺഫോം ആയ ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിചില്ലായെന്നും കേരള സമാജത്തിൻറെ 120 യാത്രക്കാറീ അയക്കാൻ ഉണ്ടെന്നും അതിനുശേഷം അവസരമുണ്ടെങ്കിൽ അയക്കാം എന്നും അധികൃതർ പറഞ്ഞതായി രേഷ്മ ആരോപിച്ചു. കൂടാതെ ഇതിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ രേഷ്മ പോസ്റ്റ് ചെയ്തിരുന്നു. കരാർ നിലവിൽ വന്നിട്ടും ഇത്തരത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിച്ച നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉണ്ടാകുന്നത്.