
മനാമ: ബഹ്റൈനു നേരെ ഇറാന് നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷവും രാജ്യത്ത് വായു ഗുണനിലവാരം സാധാരണ പരിധിക്കുള്ളില്‍ തന്നെ തുടരുന്ന് തായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.
24 മണിക്കൂറും വായുനിരീക്ഷണം നടക്കുന്നുണ്ട്. പ്രത്യേക സംഘങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങളിലും സമീപത്തെ ജനവാസകേന്ദ്രങ്ങളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട്. ഫലങ്ങള്‍ സാധാരണ വായു ഗുണനിലവാരം സ്ഥിരീകരിക്കുന്നുണ്ട്.
രാജ്യത്തുനീളമുള്ള മോണിറ്ററിംഗ് സ്റ്റേഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു. പതിവ് വിവരങ്ങള്‍ നല്‍കുന്നുമുണ്ട്.
പൊതുജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എസ്.സി.ഇ. അഭ്യര്‍ത്ഥിച്ചു.


