തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി. ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും സജ്ജരായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോൾ റൂമിനെ അറിയിച്ചത്.