
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി.
സങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഐ.എക്സ് 375 എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരില്‍നിന്ന് ദോഹയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം.
യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. പകല്‍ 11:12ന് തിരിച്ചിറക്കിയ വിമാനത്തില്‍ ഏഴു കുട്ടികളുള്‍പ്പെടെ 182 യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 188 പേരാണ് ഉണ്ടായിരുന്നത്.
