
മനാമ: ബഹ്റൈനില്‍ നാലു വില്ലകളിലെ എയര്‍ കണ്ടീഷനിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ നീണ്ട കാലതാമസം വരുത്തിയ കമ്പനി 37,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഹൈ സിവില്‍ കോടതി വിധിച്ചു.
രണ്ടു വര്‍ഷവും ഏഴു മാസവും കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാതിരുന്നതിനെ തുടര്‍ന്നാണ് വില്ല ഉടമ കോടതിയെ സമീപിച്ചത്. പ്രവൃത്തിയും ഉപകരണങ്ങളുമടക്കം 88,900 ദിനാറിന്റെ കരാറാണ് കമ്പനി എടുത്തിരുന്നത്. ഇതില്‍ 65,808 ദിനാര്‍ നല്‍കിക്കഴിഞ്ഞെന്ന് വാദിഭാഗം അഭിഭാഷക കല്‍തം അല്‍ കുഹേജി കോടതിയെ അറിയിച്ചു.
കരാറില്‍ വ്യക്തമായി ഘട്ടം ഘട്ടമായുള്ള പ്രവൃത്തി ഷെഡ്യൂള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. പ്രവൃത്തി വൈകിയതിന് കമ്പനി മാത്രമാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
