ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന യാത്രയുടെ നടത്തിപ്പു ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളാണ് തീരുമാനിച്ചിരിക്കുന്നത്. 13 രാജ്യങ്ങളുമായി എയര്‍ബബിള്‍ സുരക്ഷാ ക്രമീകരണത്തോടെ നടത്താനുദ്ദേശിക്കുന്ന യാത്രയോടനുബന്ധിച്ചാണ് തീരുമാനം. ഇതോടൊപ്പം വന്ദേഭാരത് മിഷനും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ വന്ദേഭാരത് മിഷന്റെ ഭാഗമാണെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. എയര്‍ബബിള്‍ സംവിധാനം വഴി വിവിധ രാജ്യങ്ങളുടെ വിമാനങ്ങളില്‍ വരുന്നവര്‍ രജിസറ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് പുതിയ തീരുമാനം. അവര്‍ യാത്രചെയ്യുന്ന വിമാനക്കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ അതാത് എംബസിയില്‍ ഏല്‍പ്പിക്കാറുള്ളത് തുടരുമെന്നും ആഭ്യന്തരവകുപ്പറിയിച്ചു.