
മനാമ: രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.
ഡോ. മുനീര്‍ സുറൂര്‍ എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകള്‍, ആകര്‍ഷകമായ നിക്ഷേപ സാധ്യതകള്‍, തൊഴില്‍ ശേഷി എന്നിവയെക്കുറിച്ച് വിവരങ്ങളുള്‍ക്കൊള്ളുന്ന ഒരു സമഗ്ര ചട്ടക്കൂട് തയാറാണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സാമ്പത്തികം, വ്യവസായം, ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ രാജ്യത്തെ മുന്‍നിരയിലെത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


