
മനാമ: ബഹ്റൈനലുടനീളമുള്ള തിരഞ്ഞെടുത്ത വസ്ത്രക്കടകളില്‍ എക്സ്ക്ലൂസീവ് ഓഫറുകളും ആനുകൂല്യങ്ങളും നല്കുന്ന സഹകരണ കരാറില്‍ സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും ഒപ്പുവെച്ചു.
പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഐക്കണ്‍ ആലേഖനം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള ആളുകള്‍ക്ക് ഇത് നല്‍കാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്താനും സാമൂഹിക ശാക്തീകരണ സംരംഭങ്ങളെ പിന്തുണയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.


