മനാമ: അയര്‍ലന്റിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ (ആര്.സി.എസ്.ഐ) മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരിശീലനത്തിന് സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ടൂള്‍ നല്കാന് ബഹ്റൈനിലെ ലേബര്‍ ഫണ്ടായ തംകീനും മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനും കരാര്‍ ഒപ്പിട്ടു.
വിവിധ വലുപ്പത്തിലും മേഖലകളിലും വികസന ഘട്ടങ്ങളിലുമുള്ള സ്വകാര്യമേഖലാ സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് തംകീന്‍ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് അഭിപ്രായപ്പെട്ടു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്റിന് ബഹ്റൈന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി നല്കുന്ന പ്രാധാന്യത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണിതെന്നും അവര്‍ പറഞ്ഞു.
ബഹ്റൈനിലെ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ തംകീനിനോട് നന്ദിയുള്ളവരാണെന്ന് ബഹ്റൈനിലെ ആര്.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റി മാനേജിംഗ് ഡയറക്ടര്‍ സ്റ്റീഫന്‍ ഹാരിസണ്‍- മിര്‍ഫീല്‍ഡ് പറഞ്ഞു.
Trending
- പൂവച്ചല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
- കേരളത്തിന്റെ കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി
- അഞ്ചലില്‍ യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
- ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- റിജിത്ത് വധം: 9 ബി.ജെ.പി- ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍