മനാമ: ബഹ്റൈനിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള വേനൽക്കാല തൊഴിൽ നിരോധനം അവസാനിച്ചു. 99.7 ശതമാനം സ്ഥാപനങ്ങളും ഉച്ച വിശ്രമ നിയമം പാലിച്ചതായി തൊഴിൽ സാമൂഹിക സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു.
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക ടീമുകൾ നിരോധന സമയത്ത് വർക്ക് സൈറ്റുകളിൽ 13,658 പരിശോധനകൾ നടത്തിയിട്ടുണ്ട്. 30 സ്ഥാപനങ്ങളും 42 തൊഴിലാളികളും നിയമ ലംഘനം നടത്തിയാതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നിയമ ലംഘകർക്ക് 500 ബഹ്റൈൻ മുതൽ 1000 ബഹ്റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്ക്കേണ്ടി വരും. ഭൂരിഭാഗം സ്ഥാപനങ്ങളും കമ്പനികളും നിരോധനവുമായി പൊരുത്തപ്പെട്ടതായി മന്ത്രി അറിയിച്ചു.
വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ അവരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. തൊഴിലാളികളുടെ ക്ഷേമത്തെ മുൻനിർത്തിയാണ് ഇത്തരമൊരു നടപടി മന്ത്രാലയം കൈക്കൊള്ളുന്നത്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE