കാബൂൾ : അഫ്ഗാനിലെ ജയിലിൽ ചാവേർ ആക്രമണം നടത്തിയത് കാസർഗോഡുകാരനായ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണെന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇജാസിന്റെ ഭാര്യ റാഹില നിലവിൽ അഫ്ഗാൻ എജൻസികളുടെ കസ്റ്റഡിയിലാണ്. പൊലീസും അഫ്ഗാന് സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്. പത്ത് ഐഎസ് ഭീകരരെയാണ് അഫ്ഗാൻ സൈന്യം വധിച്ചത്. ഇതിൽ ഒരാൾ ഇജാസാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ ജയിലിന് മുന്നില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും, 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


