
മനാമ: സാങ്കേതികവും നിയമപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് അപേക്ഷിക്കുകയാണെങ്കില്‍ ബഹ്റൈനില്‍ പരസ്യ ലൈസന്‍സുകള്‍ ഇനി അഞ്ചു ദിവസത്തിനകം ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് അറിയിച്ചു.
ശൂറ കൗണ്‍സിലില്‍ ഡോ. ഇബ്തിസാം അല്‍ ദല്ലാലിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും ദേശീയ ഇ-ഗവണ്മെന്റ് പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം.
മേല്‍നോട്ട സംവിധാനത്തില്‍ 18 ജീവനക്കാരും 15 സ്പെഷ്യലൈസ്ഡ് ഇന്‍സ്പെക്ടര്‍മാരുമുണ്ട്. അവര്‍ ഓരോ അപേക്ഷയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. പരസ്യങ്ങളുടെ വലുപ്പം, സ്ഥാനം, സുരക്ഷ എന്നിവ പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.


