
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം പ്രത്യേകത ദത്തെടുക്കല്‍ പരിപാടിയുടെ ഫലമായി ദത്തെടുക്കപ്പെട്ടത് 500ലധികം ജീവികള്‍.
ബുദയ്യയിലെ ഡോഗ്സ് കെയര്‍ സൊസൈറ്റിയും ബഹ്റൈന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് 258 നായ്ക്കളും 175 പൂച്ചകളും 85 പക്ഷികളും ദത്തെടുക്കപ്പെട്ടത്. കൂടാതെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായി പരിപാലന കേന്ദ്രം സ്ഥാപിക്കാനും ഇവര്‍ക്ക് സാധിച്ചു.
അടുത്ത വെള്ളിയാഴ്ച ബുദയ്യയിലെ വേള്‍ഡ് ഫോര്‍ ആനിമല്‍സില്‍ ഡോഗ്സ് കെയര്‍ സൊസൈറ്റി ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ രാത്രി എട്ടുമണി വരെ ദത്തെടുപ്പ് ഉത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


