തിരുവനന്തപുരം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന വിവാദം നിലനിൽക്കെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച സംവിധായകനാണ് അടൂരെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരമർശം.
ദേശാഭിമാനിയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അടൂരിനെ മുഖ്യമന്ത്രി പ്രശംസിച്ചത്. അന്താരാഷ്ട്ര തലത്തിൽ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് അടൂർ. സിനിമയോട് എന്നും അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.