
മനാമ: ബഹ്റൈനിലെ അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസില്‍ 2025/2026 അധ്യയന വര്‍ഷത്തേക്കുള്ള ബാച്ചിലര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം ആരംഭിച്ചു. അപേക്ഷാ സമയപരിധി ഓഗസ്റ്റ് 3ന് ആരംഭിച്ച് ഓഗസ്റ്റ് 7ന് അവസാനിക്കും.
അപേക്ഷകര്‍ക്ക് 70%ല്‍ കുറയാത്ത ക്യുമുലേറ്റീവ് ഗ്രേഡുള്ള സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ മത സ്ഥാപനത്തില്‍നിന്നോ ജാഫാരി മത സ്ഥാപനത്തില്‍ നിന്നോ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍നിന്നോ 2024/2025 അധ്യയന വര്‍ഷത്തിലെ ബിരുദധാരികളായിരിക്കണം. ഈ യോഗ്യതകളുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ മുഴുവന്‍ പേര്, വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെ AKCIS.Services@moe.bh എന്നമെയില് വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
