
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള മലയാളം പാഠശാലയുടെ 2025-26 അധ്യയന വർഷത്തെ വിവിധ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2025 ജനുവരി 01 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് അഡ്മിഷൻ. താൽപര്യമുള്ള കുട്ടികൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. https://docs.google.com/forms/d/e/1FAIpQLSeGiEUqduVfe7umedAocZOSpnNBx5sPDrUBYHmPC_Wge9Rojw/viewform?usp=pp_url
കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ അംഗീകരിച്ച ഫ്രൻഡ്സ് മലയാളം പാഠശാലയിലെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ ആദ്യ ആഴ്ചയാണ് ആരംഭിക്കുക. മനാമ, റിഫ എന്നിവിടങ്ങളിൽ നടക്കുന്ന ക്ലാസുകൾ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 7.00 മുതൽ 8.30 മണി വരെയായിരിക്കും. അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരക്കൾക്ക്: 36288575 (മനാമ), 33181941 (റിഫ) എന്നി മൊബൈൽ നമ്പറുകളിൽ ബന്ധപെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
