തിരുവനന്തപുരം: നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രത്യേക ആദരവ് നല്‍കേണ്ട പ്രവര്‍ത്തനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവരുടെ പേര് പ്രത്യേകം ശുപാര്‍ശ നല്‍കണമെന്നും എഡിജിപി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നവകേരള സദസ്സിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്തിയ പൊലീസുകാരുടെ നടപടിയെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ചര്‍ച്ചയായിരുന്നു.
Trending
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം



