തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബീമാപള്ളിയിൽ നിർമിക്കുന്ന അമിനിറ്റി സെൻ്റെറിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 2,06,22,242/- രൂപയായിരുന്നു ആദ്യം അനുവദിച്ചത്. നിർമ്മാണ സ്ഥലത്തിന്റെ പ്രത്യേകതയും പള്ളിക്കമ്മിറ്റിയുടെ അഭ്യർത്ഥനയും പരിഗണിച്ച് പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തിയതിനാൽ പ്രസ്തുത തുകയിൽ പണി പൂർത്തിയാക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പുതുക്കിയ ഭരണാനുമതിയ്ക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,18,407/- രൂപ കൂടി അനുവദിച്ച് 2,58,40,649/- രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
Trending
- ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടറേറ്റ് വേനൽക്കാല അവബോധ കാമ്പയിൻ നടത്തി
- കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം വിളിച്ച് സോണിയ, തരൂർ പങ്കെടുക്കാനിടയില്ല, വിദേശ പര്യടനം കഴിഞ്ഞെത്തുക 15 ന് ശേഷം
- 2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
- ഇംതിയാസ് പദ്ധതിയുടെ അഞ്ചാം ഘട്ടം എസ്.സി.ഡബ്ല്യു. ആരംഭിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് 10 വര്‍ഷം തടവ്
- ബഹ്റൈനില്‍ 2026ലെ ഹജ്ജിന് രജിസ്ട്രേഷന് ആരംഭിച്ചു
- മുഹറഖില്‍ വേനല്‍ക്കാല നീന്തല്‍ക്കുള പരിശോധന ആരംഭിച്ചു
- ബഹ്റൈനിലെ വൈറസ് അണുബാധ വ്യാപനം സാധാരണമെന്ന് ആരോഗ്യ വിദഗ്ധന്‍