ചെന്നൈ : അവതാരകയും, നടിയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈയിലെ ഹോട്ടൽ റൂമിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. 28 വയസ്സായിരുന്നു. ഭാവി വരനും ബിസിനസ്സ്മാനുമായ ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത് . കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇവിപി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ നടി പുലർച്ചെ രണ്ടരയോടെ ഹോട്ടൽ മുറിയിൽ മടങ്ങിയെത്തി. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ, ചിത്രയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും ഹേമന്ത് നൽകിയ മൊഴിയിൽ പറയുന്നു.
തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ചിത്ര.