ലൊസാഞ്ചലസ്: പ്രമുഖ ടെലിവിഷന്‍ താരം ലിന്‍ഡ്സി പേള്‍മാനെ (43) ലൊസാഞ്ചലസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 13 മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്ന് ലൊസാഞ്ചലസ് പൊലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ല. കൗണ്ടി കോറോണര്‍ സംഭവത്തെ കുറിച്ചു അന്വേഷിക്കും. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ജനറല്‍ ഹോസ്പിറ്റല്‍, എംബയര്‍ തുടങ്ങി നിരവധി ടിവി ഷോകളില്‍ അഭിനയിച്ച ലിന്‍ഡ്സിയ്ക്ക് നിരവധി ആരാധകരുണ്ട്. അര്‍ബന്‍ പ്ലിക്സ് ടിവിയുടെ എട്ട് സീരിസുളില് ആറാമത്തേതില്‍ ആണ് ഇവര്‍ അവസാനമായി അഭിനയിച്ചത്. ഷിക്കാഗോ ജസ്റ്റിസ്, ദി പര്‍ജ് തുടങ്ങിയ ടിവി സീരിസിലും ഇവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഷിക്കാഗോയിലായിരുന്നു ലിന്‍ഡ്സിയുടെ ജനനം. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കി.
ലൊസാഞ്ചലസിലെ മാരിപോസാ അവന്യുവിലാണ് ഇവരെ അവസാനമായി കണ്ടത്. ഇവിടെ നിന്നും മൂന്നു മൈല്‍ ദൂരെയുള്ള വെസ്റ്റ് ഇന്റര്സെക്ഷന് ഫ്രാങ്ക്ലിന് അവന്യുവിലാണ് മൃതദേഹം കണ്ടെത്തിയത്. എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ലിന്സ്സെയുടെ മരണം തന്നെ തളര്‍ത്തിയതായി ഭര്‍ത്താവ് വാന്‍സ് സ്മിത്ത് പറഞ്ഞു.