ബെംഗളൂരു: നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയ നായർ ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിശാഖിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.
ഒരുകൂട്ടം പുതുമുഖങ്ങളുമായി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദത്തിലൂടെയാണ് വിശാഖ് അരങ്ങേറ്റം കുറിച്ചത്. 2016ലായിരുന്നു ‘ആനന്ദം’ റിലീസ് ചെയ്തത്. കാമ്പസ് കഥ പറഞ്ഞ ചിത്രത്തിൽ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുത്തൻപണം, ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
