
നടൻ വിനായകന് ചിത്രീകരണത്തിനിടെ പരുക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ വിനായകൻ. ആട് 3ന്റെ ഷൂട്ടിംഗിനിടെയാണ് വിനായകന് പരുക്കേറ്റത്. ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെന്തൂരില്‍ ആട് 3യുടെ സംഘട്ടന രംഗങ്ങള്‍ക്കിടെയാണ് വിനായകന് പരുക്കേറ്റത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിനായകൻ ചികിത്സ തേടി. പിന്നീട് നടത്തിയ എംആര്‍ഐ സ്കാനിലാണ് പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയത്.
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വരുന്ന ഫ്രാഞ്ചസി ചിത്രമാണ് ആട് 3. ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർക്ക് പുറകെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ഛായാഗ്രഹണം – അഖിൽ ജോർജ്ജ്, സംഗീതം – ഷാൻ റഹ്മാൻ, എഡിറ്റർ – ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ – ജിഷ്ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ, പോസ്റ്റർ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


