ചെന്നൈ: നടൻ സൂര്യയുടെ ആൽവാർ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആൽവാർ പേട്ട് പൊലീസ് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവികമായി ഒന്നും തന്നെ ഇവിടെ നിന്നും കണ്ടെത്താനായില്ലെന്നും വ്യാജ സന്ദേശമാണിതെന്നും പൊലീസ് അറിയിച്ചു.


