തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച നടനും നിര്‍മ്മാതാവുമായ ഡി ഫിലിപ്പിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. (വ്യാഴാഴ്ച 16 ജൂൺ 2022)സെക്രട്ടേറിയേറ്റിന് സമീപമുള്ള സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (പുന്നൻ റോഡ്, statue, തിരുവനന്തപുരം) രാവിലെ 9 മുതല്‍ 11 വരെ പൊതു ദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 11.15 മുതൽ ദേവാലയത്തിലെ സംസ്കാരശുശ്രൂഷകൾ .തുടര്‍ന്ന് നാലാഞ്ചിറ സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം.
കെ പി എ സി , ചങ്ങനാശ്ശേരി ഗീത, കൊല്ലം കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടക സമിതികളില്‍ ഒഴിച്ച് നിറുത്താന്‍ കഴിയാത്ത സാനിധ്യമായിരുന്നു ഫിലിപ്പ് എന്ന നടന്റേത്. പ്രവാസ കാലത്തും നാടകത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു ഫിലിപ്പിന്റേത്. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത് നടന് തിലകലും മേനകയും വേണുനാഗവള്ളിയുമൊക്കെ അഭിനയിച്ച കോലങ്ങള്‍ ( 1981) എന്ന ചിത്രം ഡി ഫിലിപ്പാണ് നിര്‍മ്മിച്ചത്.
കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ ഡി ഫിലിപ്പ് നടനായി എത്തിയതോടെ വളര്‍ച്ചയുടെ പടവുകള്‍ അദ്ദേഹം കീഴടക്കി ., കാളിദാസ കലാകേന്ദ്രത്തിന്റെ റെയിന്‍ ബോ എന്ന നാടകത്തിലെ അഭിനയത്തിന് 1986 ല്‍ സംസ്ഥാന പുരസ്കാരം നേടി, സതി ,കടല്‍പ്പാലം, സ്വന്തം ലേഖകന്‍ എന്നീ നാടകങ്ങളിലും കാളിദാസ കലാകേന്ദ്രത്തിനൊപ്പം ഡി ഫിലിപ്പ് പ്രവര്‍ത്തിച്ചു. ആലുവ രംഗഭൂമി, ( തിലകന് അധ്യക്ഷനായിരുന്ന നാടക സമിതി) തിരുവനന്തപുരം സൗപര്‍ണിക തിയേറ്റേഴ്സ് എന്നി സമിതികളും നാടകങ്ങളുടെ ഭാഗമായി.
ടെലിവിഷന്‍ പ്രചുരപ്രാചാരം നേടിയതോടെ സീരിയല്‍ രംഗത്തേക്ക് കളം മാറ്റിയ ഡി ഫിലിപ്പ് അവിടെയും ഹിറ്റുകളുടെ ഭാഗമായി. സ്ത്രീ, മാളൂട്ടി, സ്വാമി അയ്യപ്പന്, ക്രൈം ആന്റ് പണിഷ്മെന്റ്, വാവ, കടമറ്റത്ത് കത്തനാര് എന്നിങ്ങനെ പ്രമുഖമായ സീരിയലുകളില്‍ വേഷമിട്ട ഡി ഫിലിപ്പ്, ഒരുകാലത്ത് മലയാള സിനിമയ്ക്കും പ്രത്യേകിച്ച് മമ്മൂട്ടി സിനിമയ്ക്കും മാറ്റി നിറുത്താന്‍ കഴിയാത്ത നടനായിരുന്നു.
മമ്മൂട്ടിയ്ക്കൊപ്പം അര്‍ഥം ,കോട്ടയം കുഞ്ഞച്ചന്,സ്റ്റാലിന് ശിവദാസ്,ടൈം,
പഴശ്ശിരാജ,ഒന്നാമന്.എഴുപുന്നത്തരകന് എന്നീ ചിത്രങ്ങളിലും ഡി ഫിലിപ്പ് അഭിനയിച്ചു.
