നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകായി പ്രത്യേക വിരുന്ന് സംഘടിപ്പിക്കും. പാ രഞ്ജിത്തിന്റെ ‘ബ്ലൂ സ്റ്റാർ’ എന്ന സിനിമയിൽ അശോക് സെൽവനും കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. നിർമാതാവും നടനുമായ അരുൺ പാണ്ഡ്യൻറെ ഇളയ മകളാണ് കീർത്തി പാണ്ഡ്യൻ. അടുത്തിടെ ഇറങ്ങിയ അശോക് സെൽവൻ നായകനായി ചിത്രം ‘പോർ തൊഴിൽ’ വലിയ വിജയം നേടി. ‘തുമ്പ’ എന്ന ചിത്രത്തിലൂടെ 2019ൽ അഭിനയരംഗത്തെത്തിയ കീർത്തി മലയാള ചിത്രം ഹെലന്റെ തമിഴ് റീമേക്കിൽ നായികയായിരിന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു