മനാമ: നിയമം ലംഘിച്ച 13 പ്രവാസി മീൻപിടിത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മത്സ്യബന്ധന തുറമുഖ വകുപ്പ് ഡയറക്ടർ ഖാലിദ് അശ്ശീറാവി അറിയിച്ചു. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. രാജ്യത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്ന തരത്തിലാണ് അത് രൂപകൽപന ചെയ്തിട്ടുള്ളത്. അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും അദ്ദേഹം ഉണർത്തി. കോസ്റ്റ് ഗാർഡ്, എൽ.എം.ആർ.എ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ മത്സ്യ, സമുദ്ര സമ്പത്ത് സംരക്ഷിക്കാനുദ്ദേശിച്ചാണ്. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 13 പേർക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. മൊത്തം 300 പേരുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു.
Trending
- ശൈഖ ഹെസ്സ സെന്റര്‍ അഹ്ലന് റമദാന് പരിപാടി ഇന്ന്
- നികുതി വെട്ടിപ്പ് കേസ്: മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനി വനിതയ്ക്ക് 10 വര്‍ഷം തടവ്
- മാലിന്യ സംസ്കരണത്തിലെ നവീകരണം: യുവജന ശില്പശാല നടത്തി
- ബി.കെ.സി.കെ. മെഡിക്കല്‍ ക്യാമ്പ് ഇന്ന്
- ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പ് റേഡിയേഷന് സംരക്ഷണ പരിപാടി ആരംഭിച്ചു
- ആര്.എച്ച്.എഫ്. പിന്തുണയുള്ള കുടുംബങ്ങള്‍ക്ക് റമദാന് വിഭവങ്ങള്‍ നല്കാന് ഹമദ് രാജാവിന്റെ നിര്‍ദേശം
- ബഹ്റൈനില്‍ റമദാന് മാസത്തിലെ പ്രവൃത്തി സമയം: സര്‍ക്കുലര്‍ പുറത്തിറക്കി



