
മനാമ: ബഹ്റൈനില്‍ പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഗതാഗതം സുരക്ഷിതമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നടപടി ശക്തമാക്കി.
റോഡുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
