
മനാമ: മൂടിവെക്കാതെ കൊണ്ടുപോകുന്ന മാലിന്യ ട്രക്ക് ലോഡുകള്ക്കെതിരെ ബഹ്റൈനിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.
ഇത്തരം ട്രക്കുകള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യും. തെരുവുകള്‍ വൃത്തിയോടെയും സുരക്ഷിതമായും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്. 2019ലെ പൊതു ശുചിത്വ നിയമം നമ്പര്‍ 10 ആര്‍ട്ടിക്കിള്‍ 9 പ്രകാരം മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ നന്നായി മൂടിവെച്ചിരിക്കണം.
കൂടാതെ ചോര്‍ച്ചയും മാലിന്യങ്ങള്‍ പറക്കുന്നതും തടയുകയും വേണം. പൊതുജനാരോഗ്യം സംരക്ഷിക്കാനും റോഡ് സുരക്ഷ നിലനിര്‍ത്താനുമാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍അറിയിച്ചു.
