
മനാമ: നിയമം ലംഘിക്കുന്ന ട്രക്കുകളെ നിരീക്ഷിക്കാനും പിഴ ചുമത്താനും ബഹ്റൈനിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.
പൊതുനിരത്തുകളില്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും വീഴുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. മൂടാത്ത ട്രക്കുകളില്‍നിന്ന് മണലും കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അവശിഷ്ടങ്ങളും വീഴുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
പൊതു ശുചിത്വ നിയമം 2019 (10) അനുസരിച്ചാണ് നടപടി. പിഴകള്‍ ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നിയമം പാലിക്കണമെന്ന് മുനിസിപ്പാലിറ്റിഅഭ്യര്ത്ഥിച്ചു.
