മുംബൈ: പോക്സോ കേസുകളിലെ വിവാദ വിധികളിലൂടെ രാജ്യം ചര്‍ച്ച ചെയ്ത ബോംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലയെ സ്ഥിരമാക്കാനുള്ള തീരുമാനം സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്താൻ ജനുവരി 20 ന് കേന്ദ്ര സർക്കാരിന് അയച്ച ശുപാർശ തിരിച്ചു വിളിച്ചത്. ജസ്റ്റിസുമാരായ എൻ വി രമണയും രോഹിൻടൺ നരിമാനുമാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-29-jan-2021/
നിലവില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജാണ് പുഷ്പ വി ഗനേഡിവാല. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജുമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍കര്‍ എന്നിവര്‍ ശുപാര്‍ശയ്ക്കെതിരെ കൊളീജിയത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് പോക്സോ കേസുകളിലായി വിചിത്രമായ വിധികളാണ് പുഷ്പ വി ഗനേഡിവാല നടത്തിയത്. ജനുവരി 14, ജനുവരി 15, ജനുവരി 19 എന്നീ ദിവസങ്ങളിലെ പോക്സോ കേസുകളിലെ വിധി ഏറെ വിവാദമായിരുന്നു.
ജനുവരി 19 നാണ് 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കാതെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴിൽ വരില്ലെന്ന വിവാദ വിധി പ്രസ്താവം ജസ്റ്റിസ് നടത്തിയത്. പിന്നീട് സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു. പോക്സോ കേസുകളിൽ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിലായുള്ള പ്രതികളെ പുഷ്പ വി ഗനേഡിവാല കുറ്റവിമുക്തരാക്കിയിരുന്നു.