
മനാമ: ബഹ്റൈനില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയ 9 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി-സൈബര്‍ ക്രൈംസ് ഡയറക്ടറേറ്റ് നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൗരര്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലും സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലുമുള്ള ഉള്ളടക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അത്തരം ഉള്ളടക്കം വീണ്ടും പോസ്റ്റ് ചെയ്യുകയോ അഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ട് അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.


