
മനാമ: ബഹ്റൈനിലെ സതേണ്‍ മുനിസിപ്പല്‍ മേഖലയില്‍ നിയമം ലംഘിച്ച് റോഡ് കൈയേറി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന കടകള്‍ക്കെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി തുടങ്ങി.
പരിശോധനയില്‍ നിരവധി കടകള്‍ റോഡുകളുടെ ഭാഗമായ സ്ഥലങ്ങളിലും മറ്റും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും കച്ചവട സാധനങ്ങള്‍ നിരത്തിവെക്കുകയും ചെയ്തതായി കണ്ടെത്തി. ഇത്തരം കടകള്‍ക്ക് പിഴ ചുമത്തുമെന്നും അവര്‍ റോഡിലുണ്ടാക്കിയ തടസ്സങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
നിയമങ്ങള്‍ പാലിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ തടസ്സങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി കടയുടമകളോട് അഭ്യര്‍ത്ഥിച്ചു.
