
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പില്‍ പ്രബിഷ(29)യെയാണ് മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആക്രമിച്ചതിനു ശേഷം പോലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പിരിഞ്ഞു കഴിയുകയായിരുന്നു.
പുറം വേദനയെ തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.
ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതി പ്രശാന്ത് മേപ്പയ്യൂര്‍ പോലീസില്‍ കീഴടങ്ങി.
