തിരുവനന്തപുരം: പണം കടം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ആറ്റുകാൽ സ്വദേശി ഷിബുവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പണം കടം നൽകാത്തതിനെ വൈരാഗ്യത്തിൽ പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ മുറിവേൽപ്പിക്കുകയായിരുന്നു. എം.എസ്.കെ നഗർ സ്വദേശി സുധീഷ് കുമാറിനെയാണ് ഇയാൾ ബ്ലേഡ് ഉപയോഗിച്ച് ചെവിയിലും തലയ്ക്കും കൈകളിലും പരിക്കേൽപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഷിബു പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.