കൊച്ചിയിലെ മംഗളവനത്തിലൊളിച്ച വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ആലുവയിലെ ഷോറൂമിൽ നിന്ന് കഴിഞ്ഞദിവസം ബൈക്ക് മോഷ്ടിച്ചവരാണ് യാദൃശ്ചികമായി പൊലീസിന് മുന്നിൽ കുടുങ്ങിയത്. വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയതോടെ പോലീസ് പിന്തുടരുകയായിരുന്നു. കൊല്ലംസ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമർജിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
