തൊടുപുഴ: പോക്സോ കേസിലെ പ്രതി പോലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്നിന്ന് രക്ഷപ്പെടാന് ശ്രമിച്ചു.ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴയിലാണ് പോലീസുകാരനെ ആക്രമിച്ച് പ്രതി രക്ഷപ്പെടാന് ശ്രമിച്ചത്. ആക്രമണത്തില് പോലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് ഓടിച്ചിട്ട് പിടികൂടി.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില് കഴിഞ്ഞദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്ശ്രമിച്ചത്. മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില് എത്തിച്ചപ്പോഴായിരുന്നു സംഭവം.ഭക്ഷണം കഴിക്കാനായി പോലീസുകാര് പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി പോലീസുകാരന്റെ മുഖത്തിടിച്ച് ഓടിരക്ഷപ്പെടാന് ശ്രമിച്ചത്. പോലീസുകാരന്റെ പല്ല് പൊട്ടി ഇയാളെ പോലീസുകാര് തന്നെ ഓടിച്ചിട്ട് പിടികൂടി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി