പത്തനംതിട്ട: ജഡ്ജിയുടെ കാറിന് നേരെ പ്രതിയുടെ ആക്രമണം. പത്തനംതിട്ട തിരുവല്ല കുടുംബ കോടതിയിലെ ജഡ്ജി ബി ആർ ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് വിസ്താരം പൂർത്തിയായി പുറത്തിറങ്ങിയ പ്രതി അടിച്ചുതകർത്തത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ മംഗലാപുരം ശിവഗിരി നഗറിൽ ഇ പി ജയപ്രകാശിനെ (53) സംഭവശേഷം കോടതിവളപ്പിൽ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രതി വിസ്താര വേളയിലും പ്രകോപിതനായിരുന്നു എന്നാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്. വിവാഹമോചനം, സ്ത്രീധനം സംബന്ധിയായ കേസുകളാണ് കോടതിയിൽ ഇയാൾക്കെതിരെയുള്ളത്. കേസിന്റെ ഗതി തനിക്ക് അനുകൂലമായ രീതിയിലല്ല എന്നറിയിച്ചാണ് ഇയാൾ ആക്രമണം നടത്തിയത് എന്നാണ് വിവരം. വിസ്താരം പൂർത്തിയായ ഉടനെ കോടതിയ്ക്ക് പുറത്തേയ്ക്ക് പോയ പ്രതി കടയിൽ നിന്ന് മൺവെട്ടിയുമായാണ് തിരികെയെത്തിയത്. തുടർന്ന് ജഡ്ജിയുടെ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ജഡ്ജി ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു. അറസ്റ്റിലായ ജയപ്രകാശിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും

