
മനാമ: ബഹ്റൈനില്‍ പണം വെട്ടിപ്പ് കേസില്‍ ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയിലെ സീനിയര്‍ അക്കൗണ്ടന്റും ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ് വിഭാഗം ആക്ടിംഗ് ഹെഡും ആയിരുന്ന 36കാരന് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയും അപ്പീല്‍ കോടതിയും വിധിച്ച അഞ്ചു വര്‍ഷം തടവുശിക്ഷ കാസേഷന്‍ കോടതി ശരിവെച്ചു.
കൂടാതെ ഇയാള്‍ തട്ടിയെടുത്ത തുകയും പിഴയായി 41,770 ദിനാറും കമ്പനിക്ക് നല്‍കാനുള്ള ഉത്തരവും ശരിവെച്ചിട്ടുണ്ട്.
സ്ഥാപനത്തില്‍നിന്ന് ഇയാള്‍ 54,121 ദിനാര്‍ തട്ടിയെടുത്തു എന്നാണ് കേസ്. നേരത്തെ ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതി അത് തള്ളിയിരുന്നു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ കാസേഷന്‍ കോടതി തള്ളിയത്.


