ന്യൂഡൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജനന, സ്കൂൾ സർട്ടിഫിക്കറ്റ് അനുസരിച്ച്, താൻ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായത്തിൽ പെട്ടയാളാണ്. ഈ ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്ന് ഹർജിയിൽ പറയുന്നു.
ഹിന്ദു ആചാരപ്രകാരമാണ് തന്റെ വിവാഹം നടന്നതെന്നും 1950 ന് മുമ്പ് തന്റെ പൂർവ്വികർ കേരളത്തിലേക്ക് കുടിയേറിയതാണെന്നും രാജ വാദിക്കുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും എ രാജ ആവശ്യപ്പെട്ടു.