
മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ കേസില്‍ വാഹനമോടിച്ചിരുന്ന ആഫ്രിക്കന്‍ പൗരന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകടകരമാം വിധം വാഹനമോടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഒരു കമ്പനിയുടെ ഡ്രൈവറാണ് പ്രതി. കമ്പനിയില്‍ രാത്രി ഷിഫ്റ്റില്‍ ജോലി കഴിഞ്ഞു തിരിച്ചുപോകുന്നവര്‍ കയറിയ ബസ് ഓടിക്കുന്നതിനിടയിലാണ് രാവിലെ 6.35ഓടെ അപകടം സംഭവിച്ചത്.


