അബുദാബി: കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള ഐസൊലേഷന്‍ ക്യാപ്സൂള്‍ സംവിധാനമൊരുക്കി അബുദാബി പോലീസ്. കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് പുതിയ സംവിധാനം സഹായകമാവുമെന്ന് അധികൃതർ അറിയിച്ചു. യു എ ഇയിലെ ഇത്തരം ഒരു സംരംഭം ആദ്യമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
പകർച്ചവ്യാധികളുള്ള രോഗികളെ ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്ന അവസരത്തിൽ ഉണ്ടാകാനിടയുള്ള രോഗപകർച്ച തടയുന്നതിന് ഈ സംവിധാനം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.