അബുദാബി: ഇന്ന് നടന്ന ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ വിജയി ആയത് ഷാര്‍ജ ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ പ്രവാസി. 10 മില്യണ്‍ ദിര്‍ഹമാണ് പ്രവാസിക്ക് നേടിയിരിക്കുന്നത്. ഓഗസ്റ്റ് 12 നാണ് ഗുര്‍പ്രീത് സിംഗ് 067757 എന്ന ലക്കി ടിക്കറ്റ് നമ്പര്‍ വാങ്ങിയത്. സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ ഗുര്‍പ്രീത് സിങിനെ ഫോണില്‍ ബന്ധപ്പെട്ടു. നറുക്കെടുപ്പ് കണ്ടില്ലായിരുന്നെന്ന് പറഞ്ഞ ഗുര്‍പ്രീത് താനാണ് ഗ്രാന്റ് പ്രൈസ് വിജയി എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൊണ്ട് സ്തംബ്ധനായി. ഈ വിജയം വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ബിഗ് ടിക്കറ്റിന് നന്ദി അറിയിച്ചു. സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തിനായി രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. തനിക്ക് മൂന്ന് വയസ്സുള്ളപ്പോളാണ് മാതാപിതാക്കളോടൊപ്പം യുഎഇയില്‍ വന്നിറങ്ങിയതെന്നും അച്ഛന് ഇവിടെ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ വിരമിക്കുകയും പഞ്ചാബിലേക്ക് മടങ്ങുകയും ചെയ്തതായും താന്‍ ദുബായില്‍ ജോലിചെയ്യുന്നതായും ഗുര്‍പ്രീത് സിംഗ് പറഞ്ഞു. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം ഷാര്‍ജയില്‍ ഒരു- കിടപ്പുമുറിയുള്ള ഫ്ലാറ്റിലാണ് ഗുര്‍പ്രീത് താമസിക്കുന്നത്.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ