അബുദാബി: കോവിഡ് -19 പശ്ചാത്തലത്തിൽ ഉയർന്നുവന്ന യാത്രാ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ അബുദാബി മലയാളി സമാജം ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിക്കുന്നു . അബുദാബി മലയാളി സമാജം അംഗങ്ങൾ ഉൾപ്പെടെ പോകാൻ ആഗ്രഹിക്കുന്ന തീർത്തും അർഹരായ , യാത്രാനുമതി ലഭിക്കാതെ വിഷമിക്കുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുക. ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ താല്പര്യമുള്ളവരുടെ എണ്ണം പരിശോധിച്ചതിന് ശേഷമേ ഏതൊക്ക എയർപോർട്ടിലേക്ക് എത്ര വിമാനങ്ങൾ വേണമെന്ന് തീരുമാനിക്കാനാവൂ. നിലവിൽ ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും ചുരുങ്ങിയ നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാക്കുവാൻ ശ്രമിക്കുക. ആവശ്യമായുള്ള എല്ലാ അനുമതികളും ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ മാസം അവസാനത്തോടുകൂടി തുടങ്ങുവാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സമാജം ഓഫീസ് 025537600, ഷിബു വർഗീസ്, പ്രസിഡന്റ് 0505700314, ജയരാജൻ , ജനറൽ സെക്രട്ടറി 0561116585, സലീം ചിറക്കൽ വൈസ് പ്രസിഡന്റ്. 0581546092,അനീഷ് മോൻ അസിസ്റ്റന്റ് ട്രെഷറർ. 0506253038. രെജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ഉപയോഗിക്കുക.
https://docs.google.com/forms/d/1fGfey7rYfOj9Fo2yQVolYQnu0dH1VBb_uZAdiwTMwNY/edit