
അബുദാബി: ബിഗ് ടിക്കറ്റിലൂടെ 66 കോടി നേടി പ്രവാസി ഇന്ത്യക്കാരന്. ബിഗ് ടിക്കറ്റിന്റെ 246ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹം (66 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് വിജയി സ്വന്തമാക്കിയത്. പ്രവാസി ഇന്ത്യക്കാരനായ ഖാദന്‍ ഹുസൈന് ആണ് സമ്മാനത്തിന് അര്‍ഹനായിരിക്കുന്നത്. 206975 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇദ്ദേഹം സമ്മാനം നേടിയത്.
രണ്ടാം സമ്മാനവും ഇന്ത്യക്കാരനാണ് നേടിയത്. 047913 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തോമസ് ഒള്ളൂക്കാരനാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പ്രഭ്ജീത് സിങ് ആണ്. ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

308808 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വേദശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച് റോവര്‍ സീരീസ് ഏഴ് കാര്‍ സ്വന്തമാക്കി. 007616 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം നേടിയത്.
അബുദാബി ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് കാത്തിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. 2023 ജനുവരി മൂന്നിനാണ് നറുക്കെടുപ്പ്. നറുക്കെടുപ്പ് രാത്രി 7.30ന് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അറൈവല്‍സ് ഹാളിന് സമീപം നടക്കുന്ന സൗജന്യ ഔട്ട്ഡോര്‍ ഇവന്റില്‍ പങ്കെടുത്ത് കാണാം.
