ഇൻഡോർ (മധ്യപ്രദേശ്): ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പുരാതന ബവ്ഡിയുടെ (വലിയ കിണർ) മേൽത്തട്ട് തകർന്ന് 25 ഓളം പേർ ഉള്ളിൽ കുടുങ്ങി. രാമനവമി ഉത്സവത്തിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പുരാതന ബാവഡിയുടെ മേൽത്തട്ടിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകർന്നു വീഴുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.