
മനാമ: ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് പെരുകുന്നതായി മൃഗസ്നേഹികളുടെ സംഘടനകള്‍ പറയുന്നു.
ഇതുകാരണം നിരവധി വളര്‍ത്തുമൃഗങ്ങള്‍ തെരുവുകളില്‍ അലയുന്ന അവസ്ഥയുണ്ട്. ആക്രമണഭീതി മൂലം തിടുക്കത്തില്‍ വീടൊഴിഞ്ഞുപോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനാവാത്ത അവസ്ഥ വരുന്നതാണ് ഇതിനു കാരണമെന്നും മൃഗസ്നേഹി സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.


